നീലേശ്വരം: കരിവെള്ളൂരില്‍ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരണപ്പെട്ടു. നീലേശ്വരം കിഴക്കന്‍ കൊഴുവല്‍ അരമന ഹൗസില്‍ എ.പി.അനില്‍ കുമാറാണ് (48) മരിച്ചത്. ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് അപകടം. പത്രപ്രവര്ത്തകന് പരേതനായ കെ.ടി.എന്‍ രാമേശന്റെ മകനാണ് മരണപ്പെട്ട അനില്‍ കുമാര്‍. അനില്‍ കുമാര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍ ലോറി ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം ഇടിച്ച വാഹനം നിര്‍ത്താതെ ഓടിച്ചു പോയി. ഗുരുതരമായി പരിക്കേറ്റ അനില്‍ കുമാറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നിര്‍ത്താതെ പോയ വാഹനം കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് പരിശോധന പുരോഗമിക്കുന്നത്. യാത്രക്കാരായ മറ്റു മൂന്നുപേര്‍ക്കും പരിക്കേറ്റു. മാതാവ്: എ.പി.വിജയലക്ഷ്മി അമ്മ. ഭാര്യ: കെ ടി ദിനൂപ (ഏഴോം, പയ്യന്നൂര്‍). ഏകമകന്: ആദിദേവ് (രാജാസ് എച്ച്എസ്എസ് വിദ്യാര്‍ഥി). സഹോദരി: പ്രസീന (നിലമ്പൂര്‍).
കെ ടി എന്‍ രമേശന്റെ മകന് വാഹനാപകടത്തില്‍ മരണപ്പെട്ടു