തായന്നൂര്‍: എണ്ണപ്പാറയിലുളള സിപിഎം തായന്നൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ അക്രമം. ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും കൊടിമരം നശിപ്പിക്കുകയും ചെയ്തു. എണ്ണപ്പാറയില്‍ ടൗണിലെ സിഐടിയു , സിപിഎം കെടിമരങ്ങളാണ് നശിപ്പിച്ചിത്. ഇന്നലെ രാത്രിയാണ് അക്രമം നടന്നത്. സി പി എം ലോക്കല്‍ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന എകെജി മന്ദിരത്തിന്‍റെയും ടി.കെ.ശ്രീധരന്‍ സ്മാരക ഹാളില്‍ കെട്ടിടത്തിന് നേരെയുമാണ് അക്രമം ഉണ്ടായത്. ഓഫീസിന്‍റെ എട്ടോളം ജനറല്‍ ചില്ലുകളും തകര്‍ത്തിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. തായന്നൂര്‍ ലോക്കല്‍ സെക്രട്ടറി ഇ. ബാലകൃഷ്ണന്‍ അമ്പലത്തറ പോലീസില്‍ പരാതി നല്‍കി. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയില്‍ പറയുന്നു.
സിപിഎം ഓഫീസ് തകര്‍ത്തു, കൊടിമരങ്ങള്‍ നശിപ്പിച്ചു