പുകയില ഉല്‍പ്പന്നങ്ങളുമായി പിടിയില്‍

കാഞ്ഞങ്ങാട്:നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാളെ ഹോസ്ദുര്‍ഗ് പോലീസ് പിടികൂടി. കഴിഞ്ഞദിവസം വൈകുന്നേരം പടന്നക്കാട് ഞാണിക്കടവ് റൈസ് മില്ലിന് സമീപം വച്ചായിരുന്നു നിരോധിത 48 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി കല്ലൂരാവിയിലെ മുഹമ്മദ് മുക്രിയുടെ മകന്‍ എസ് അബ്ദുല്‍സലാമിനെ (52) ഹോസ്ദുര്‍ഗ് പോലീസ് പിടികൂടിയത്.