നീലേശ്വരം: കര്‍ണാടകയിലെ മുരുഡേശ്വരയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. കയ്യൂര്‍ മയ്യലിലെ കെ. ജാനകിയാണ് (68) ബുധനാഴ്ച രാത്രി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജാനകി ആദ്യം മംഗ്ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. .അവിടെ നിന്നും പിന്നീട് കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മോഹനനാണ് ഭര്‍ത്താവ്. മകള്‍ നീതു.മരുമകന്: ടി.വിഅവിനാശ് (അധ്യാപകന് രാജാസ് ഹയര്‍ സെക്കന്ററി സ്കൂള്‍)സഹോദരങ്ങള്‍ കുഞ്ഞികൃഷ്ണന് (ഓട്ടോ ഡ്രൈവര്‍ നീലേശ്വരം) കാര്‍ത്യായനി കെ, കമലാക്ഷി കെ ( റിട്ടയേര്‍ഡ് അധ്യാപിക ചാത്തമത്ത്). പരേതരായ കെ.രാഘവന് (റിട്ട. തഹസില്‍ദാര്‍),നാരായണി.കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് തീര്‍ത്ഥാടക സംഘം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കരുവാച്ചേരി എസ് എസ് കലാമന്ദിരത്തിന് സമീപത്തെ വിമുക്തഭടന് സാഗര്‍നാഥ് (44) സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു. ജാനകിയുടെ മകള്‍ നീതു, മരുമകന് അവിനാശ് കൊച്ചു മകള്‍ ആവണി എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. തീര്‍ത്ഥാടന യാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോഴാണ് ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണ വിട്ട് ഇലക്ട്രിക് പോസ്റ്റിലടിച്ച് അപകടം ഉണ്ടായത്.
മുരുഡേശ്വര വാഹനാകപകടം പരിക്കേറ്റ വീട്ടമ്മ മരിച്ചു