മദ്യവുമായി പിടിയില്‍

ബേക്കല്‍:അളവില്‍ കൂടുതല്‍ മദ്യവുമായി പോവുകയായിരുന്ന ഒരാളെ ബേക്കല്‍ പോലീസ് പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് ഉദുമ ഉടുപ്പി ഹോട്ടലിനു സമീപത്തു നിന്നാണ് അളവില്‍ കൂടുതല്‍ മദ്യവുമായി ഉദുമ തെക്കേക്കരയിലെ കണ്ണന്‍റെ മകന്‍ അംബുജാക്ഷനെ (47) പോലീസ് പിടികൂടിയത്.