കാഞ്ഞങ്ങാട് :യുവാവിനെ തടഞ്ഞു നിര്‍ത്തി തള്ളി താഴെ ഇടുകയും ഇരുമ്പ് ലിവര്‍ കൊണ്ട് തലക്കടിക്കാന്‍ ശ്രമിക്കുകയും, ടിക്കറ്റ് മിഷന്‍ കൊണ്ട് നെഞ്ചില്‍ ഇടിക്കുകയും ചെയ്ത സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും എതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. അരയില്‍ കാര്‍ത്തികയിലെ അയ്യങ്കാവ് ഹൗസ് കെ വി അരവിന്ദന്‍റെ മകന്‍ അഭിനേഷിന്‍റെ(36) പരാതിയില്‍ ഹോസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ്മജിസ്ട്രേറ്റ് ഒന്ന് കോടതി നിര്‍ദ്ദേശ പ്രകാരം ബേളൂര്‍ മുക്കുഴിയിലെ എം സി ഉലഹനന്‍റെ മകന്‍ എം യു പീറ്റര്‍ (55),ബേളൂര്‍ നായ്ക്കയത്തെ ചാക്കോയുടെ മകന്‍ ജയ്മോന്‍ (50) എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 7 ന് രാത്രി 7 .30 ന് കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു സംഭവം. കെഎസ്ആര്‍ടിസി ബസ് നേരത്തെ സ്റ്റാന്‍ഡില്‍ കൊണ്ടുവന്ന് പാര്‍ക്ക് ചെയ്യുന്ന കാര്യം പറഞ്ഞ വിരോധമാണ് ആക്രമത്തിന് കാരണമെന്നും പരാതിയില്‍ പറയുന്നു.
യുവാവിനെ ആക്രമിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ കേസ്