കാസര്‍കോട്: എംഡിഎംഎയുമായി യുവാവിനെ ബദിയഡുക്ക പോലീസ് അറസ്റ്റു ചെയ്തു. നെക്രാജെ, ചെര്‍ളടുക്കയിലെ സി.എം അബ്ദുല്‍ ജവാദി(28)നെയാണ് ബദിയഡുക്ക എസ്ഐ ടി. രൂപേഷിന്‍റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി ഒമ്പതുമണിയോടെ നെക്രാജെ, ചെന്നടുക്കയില്‍വെച്ച് 0.49ഗ്രാം എംഡിഎംഎയുമായാണ് ഇയാളെ അറസ്റ്റു ചെയ്തതെന്നു പോലീസ് പറഞ്ഞു. പോലീസ് സംഘത്തില്‍ എഎസ്ഐ എം ശശിപ്രസാദ്, സിവില്‍ പോലീസ് ഓഫീസര്‍ കെ. അജീഷ് എന്നിവരും ഉണ്ടായിരുന്നു.
എംഡിഎംഎ: യുവാവ് അറസ്ററില്‍