കഞ്ചാവ് വലിച്ച യുവാവിനെതിരെ കേസ്

നീലേശ്വരം: പൊതുസ്ഥലത്തിരുന്നു കഞ്ചാവ് വലിക്കുകയായിരുന്ന യുവാവിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. തൈക്കടപ്പുറം കോളനി ജംഗ്ഷനിലെ സി.ഉമ്മറിന്‍റെ മകന്‍ സി.ഉനൈസ് (26)നെതിരെയാണ് കേസെടുത്തത്. കഴിഞ്ഞദിവസം കോളനി ജംഗ്ഷനില്‍ റോഡരികിലിരുന്ന് കഞ്ചാവ് വലിക്കുന്നതിനിടയില്‍ നീലേശ്വരം എസ്ഐ കെ.വി.പ്രകാശനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.