യുവ പോലീസുകാരനെ കാണാതായി

അമ്പലത്തറ: യുവ പോലീസ് ഉദ്യോഗസ്ഥനായ മകനെ കാണ്മാനില്ലെന്ന പിതാവിന്‍റെ പരാതിയില്‍ അമ്പലത്തറ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ബേളൂര്‍ പോര്‍ക്കളം കപ്പണ വീട്ടില്‍ കെ.എം.ചന്ദ്രന്‍റെ മകന്‍ സാം സനലിനെ (27) കാണ്മാനില്ലെന്ന പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മൂന്നിന് രാവിലെ 11 മണിയോടെ കാഞ്ഞങ്ങാട് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് ഒരു വിവരവുമില്ല എന്നാണ് പിതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.