കാസര്‍കോട്: ബേക്കല്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ബേക്കല്‍ ഫോര്‍ട്ട് ബീച്ച് റോഡിലെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസില്‍ കുപ്രസിദ്ധ കവര്ച്ചക്കാരന് പയ്യന്നൂര്‍, അന്നൂരിലെ വിറകന്‍ രാധാകൃഷ്ണനെ (54) നീലേശ്വരത്ത് വെച്ച് ബേക്കല്‍ പോലീസ് അറസ്റ്റുചെയ്തു. അരലിക്കട്ടയിലെ എംബി പ്രസാദിന്റെ തറവാട് വീട്ടില്‍ രണ്ടാഴ്ച മുമ്പു നടന്ന കവര്‍ച്ചാ കേസിലാണ് രാധാകൃഷ്ണന് പിടിയിലായത്. രാത്രിയില്‍ വീടിന്റെ വാതില്‍ തള്ളിത്തുറന്ന് അകത്ത്കയറിയ മോഷ്ടാവ് പൂജാമുറിയില്‍ സൂക്ഷിച്ചിരുന്ന വീരഭദ്ര വിഗ്രഹത്തിന്റെ സ്വര്‍ണ്ണ കിരീടവും ശിവലിംഗത്തില്‍ അണിയിച്ചിരുന്ന സര്‍പ്പത്തിന്റെ രൂപത്തിലുള്ള ആഭരണവും കവര്‍ന്ന കേസിലാണ് അറസ്റ്റിലായത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായി വിവിധ പോലീസ് സ്റ്റേഷനുകളില്‍ രാധാകൃഷ്ണനെതിരെ നിരവധി മോഷണ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
ബേക്കലിലെ വീട് കവര്‍ച്ച: വിറകന്‍ രാധാകൃഷ്ണന് അറസ്ററില്‍