നീലേശ്വരം: കാര്യങ്കോട് സ്വദേശിയായ യുവാവ് ജോലിക്കിടെ കര്‍ണ്ണാടകയിലെ ബണ്ട്വാളില്‍ കുഴഞ്ഞ് വീണ് മരിച്ചു. കാര്യങ്കോട്ടെ പരേതനായ കുന്നരുവത്തു അമ്പുവിന്റെയും ജാനകിയുടെയും മകന് അനില്‍ബാബുവാണ് (45) ജോലിസ്ഥലത്തു കുഴഞ്ഞുവീണ് മരിച്ചത്. നാഷണല്‍ പര്‍മിറ്റ് ലോറി ഡ്രൈവറാണ് അനില്‍ബാബു. കുഴഞ്ഞു വീണ അനില്‍ബാബുവിനെ ഉടന്‍ മംഗലാപുരം വെന്‍ലോക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാ നായില്ല. സഹോദരങ്ങള്‍: സുരേന്ദ്രന്, സുധാകരന്( ശ്രീ വിഹാര്‍ കാറ്ററിംഗ്), പ്രകാശന് (ഡ്രൈവര്‍ വി എസ് ഓട്ടോ സ്റ്റാന്‍ഡ് നീലേശ്വരം), ശശിധരന് (ഡ്രൈവര്‍), പ്രീത (സര്‍വ്വേയര്‍ മണ്ണ് സംരക്ഷണ ഓഫീസ് കാഞ്ഞങ്ങാട്),സുലോചന അമ്പലത്തറ, ഷീജ (സീതാംഗോളി).
നീലേശ്വരം സ്വദേശി കര്‍ണ്ണാടകയില്‍ കുഴഞ്ഞ് വീണ് മരിച്ചു