അമ്പലത്തറ :പച്ചക്കറി കടയില്‍ കയറി കടയുടുമയെ തടഞ്ഞു നിര്‍ത്തി കഴുത്തിന് പിടിക്കുകയും അടിക്കുകയും തള്ളി താഴെ ഇടുകയും ചെയ്തെന്ന് പരാതിയില്‍ ഒരാള്‍ക്കെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു.പുല്ലൂര്‍ കൊടവലം കൂക്കള്‍ ഹൗസ് നാരായണന് നായരുടെ മകന് രാജേന്ദ്രന് (52 ) ന്റെ പരാതിയില്‍ തട്ടുമ്മലിലെ മുകേഷിനെതിരെയാണ് പോലീസ് കേസെടുത്തത്.പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള പുല്ലൂരിലെ പച്ചക്കറി കടയില്‍ കയറി കഴിഞ്ഞദിവസം വൈകുന്നേരം ആയിരുന്നു ആക്രമണം
പച്ചക്കറി കടയില്‍ കയറി ആക്രമണം; ഒരാള്‍ക്കെതിരെ കേസ്