കാസര്‍കോട്: എം ഡി എം എയുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവതി ഉള്‍പ്പെടെ രണ്ടുപേരെ വിദ്യാനഗര്‍ പോലീസ് പിടികൂടി. ഇന്നലെ വൈകുന്നേരം ചെങ്കളയില്‍ വെച്ചാണ് കെ എല്‍ 60 ഡബ്ലു 4441 നമ്പര്‍ കാറില്‍ നിന്നും ഒരു ഗ്രാം എംഡി എം എയുമായി ചട്ടന്ഞ്ചാലിലെ അബ്ദുള്ളയുടെ മകന് മുഹമ്മദ് ഫൈസല്‍ (34), പൊയിനാച്ചിയിലെ യാസിറിന്റെ ഭാര്യ തസ്ലീം ഫര്‍സാന(24) എന്നിവരെയാണ് വിദ്യാനഗര്‍ എസ് ഐ വിജയന് മേലത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
എം ഡി എം എയുമായി യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍