കര്‍ണ്ണാടക മദ്യം വില്‍പ്പനക്ക് ശ്രമിച്ച യുവാവ് അറസ്ററില്‍

കാസര്‍കോട്: മഞ്ചേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ കര്‍ണാടക മദ്യം വില്‍ക്കാന്‍ സ്കൂട്ടറില്‍ എത്തിയ യുവാവ് എക്സൈസിന്‍റെ പിടിയിലായി. മഞ്ചേശ്വരം ഗുഡക്കേരി സ്വദേശി നിതിനാണ്(30) അറസ്റ്റിലായത്. ഓണം സ്പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി ഇന്നലെ കുമ്പള റേഞ്ച് അസിസ്റ്റന്‍റ് എക്സസൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് എ ബി അബ്ദുള്ളയും സംഘവും നടത്തിയ റെയ്ഡിലാണ് യുവാവ് കുടുങ്ങിയത്. സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. സ്കൂട്ടറില്‍ നിന്ന് 8.64 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യം പിടികൂടി. കേസ് രേഖകളും തൊണ്ടിമുതലും വാഹനവും പ്രതിയെയും കുമ്പള റേഞ്ചില്‍ ഹാജരാക്കി. നേരത്തെയും ഇയാള്‍ അബ്കാരി കേസില്‍ പ്രതിയാണെന്ന് അധികൃതര്‍ പറഞ്ഞു.