പരപ്പ: ശനിയാഴ്ച രാത്രി വരെ രോഗികളുടെ ജീവന്‍ നിലനിര്‍ത്താന്‍ മരണപ്പാച്ചില്‍ നടത്തിയ ആംബുലന്‍സ് ഡ്രൈവര്‍ പരപ്പ കമ്മാടത്തെ പാടിയില്‍ അന്ത്രു എന്ന അബ്ദുറഹിമാന്‍ (50) ആരും അറിയാതെ മരണത്തിന് കീഴടങ്ങി. കമ്മാടം മൂലപ്പാറ താമസക്കാരനും പാറപ്പള്ളി പാടിയില്‍ ഫാത്തിമയുടെ മകനുമായ അന്ത്രു പരപ്പ ശിഹാബ് തങ്ങള്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ്, കെഎംസിസി ആംബുലന്‍സ് ഡ്രൈവറായിരുന്നു. അടിയന്തര വിളി എത്തിയാല്‍ സമയവും സാഹചര്യവും നോക്കാതെ ആംബുലന്‍സുമായി പാഞ്ഞെത്തുന്ന അന്ത്രു നാട്ടുകാര്‍ക്ക് വെറും ഡ്രൈവറായിരുന്നില്ല. പല കുടുംബങ്ങള്‍ക്കും പ്രതീക്ഷയുടെ കൈത്താങ്ങായിരുന്നു. നിരവധി പേരെ ആശുപത്രിയിലെത്തിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. നാട്ടുകാരുടെ പ്രിയപ്പെട്ടവന്‍. ശനിയാഴ്ച രാത്രി വൈകുവോളം ആംബുലന്‍സ് സര്‍വ്വീസ് നടത്തിയ അന്ത്രുവിനെ ഇന്നലെ രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉറക്കത്തിലുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. മൂലപ്പാറയിലെ നസീമയാണ് ഭാര്യ. മക്കള്‍: സഹദ് (അജ്മാന്‍), ഷഫാദ് (ഒമാന്‍), ഫാത്തിമ. സഹോദരങ്ങള്‍: ഹസൈനാര്‍ ഗുരുപുരം, അഷ്റഫ് പാറപ്പള്ളി, ദൈനബി ഗുരുപുരം.പരേതരായ ആസിയ, നബീസ. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച മൃതദേഹം നിരവധി ആംബുലന്‍സുകളുടെ അകമ്പടിയോടെ രാത്രി 8 മണിയോടെ കമ്മാടം പള്ളിയില്‍ ഖബറടക്കി.
ഒട്ടേറെ ജീവനുകള്‍ രക്ഷിച്ച അന്ത്രു ആരുമറിയാതെ വിടവാങ്ങി