യുവാവ് ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍

കാസര്‍കോട്: മധൂര്‍, കൊല്യയില്‍ യുവാവിനെ വീട്ടിന് സമീപത്തെ ആള്‍മറ ഇല്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്യയിലെ പരേതരായ പഞ്ചി ചോമു ദമ്പതികളുടെ മകന്‍ കൃഷ്ണനാണ് (45) മരിച്ചത്. കൂലിപണിക്കാരനായ കൃഷ്ണന്‍ ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് പോയതായിരുന്നു. വൈകുന്നേരം വരെ വീട്ടില്‍ തിരിച്ചെത്തിയില്ല. അന്വേഷിക്കുന്നതിനിടയില്‍ ഇന്ന് രാവിലെയാണ് വീട്ടിനു സമീപത്തു ആള്‍മറ ഇല്ലാത്ത കിണറില്‍ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സ് എത്തി മൃതദേഹം പുറത്തെുത്ത് പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. വിദ്യാനഗര്‍ പോലീസ് കേസെടുത്തു. അവിവാഹിതനാണ് കൃഷ്ണന്‍. സഹോദരങ്ങള്‍: പത്മാവതി, ദേവകി, ലീല, രമേശ്, ജയറാം.