കാഞ്ഞങ്ങാട്: മോട്ടോര്‍ ബൈക്കില്‍ കടത്തുകയായിരുന്ന 06.43 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേരെ മേല്‍പ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ സഞ്ചരിച്ച ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ദേളി ജംഗ്ഷനില്‍ വെച്ചാണ് ചട്ടഞ്ചാല്‍ മഹിന ബാദ് മണിയനടുക്കം ഹൗസില്‍ മുഹമ്മദിന്റെ മകന് യു.എം.അബ്ദുള്‍ സിയാദ് (25), പൊയിനാച്ചി മൊട്ടയിലെ കെ.വി.കുഞ്ഞിരാമന്റെ മകന് കെ. സുനില്‍ രാജ്(23) എന്നിവരെ എസ്. ഐ ടി.അഖിലും സംഘവും അറസ്റ്റ് ചെയ്തത്. മേല്‍പ്പറമ്പില്‍ നിന്നും ദേളി ഭാഗത്തേക്ക് ഓടിച്ചുവരികയായിരുന്ന കെഎല്‍ 14 വി 0413 നമ്പര്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് ഇവരില്‍ നിന്നും എംഡിഎംഎ കണ്ടെടുത്തത്. എസ്ഐക്ക് പുറമെ ജൂനിയര്‍ എസ്ഐ യു.ഷൈജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി.കെ.പ്രമോദ്, പോലീസുകാരായ എം.രഞ്ജീഷ്, സജിത്ത് എന്നിവരും മയക്കുമരുന്ന് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പോലീസ് ബൈക്ക് കൈനീട്ടി നിര്‍ത്തിയപ്പോള്‍ പിറകിലിരുന്ന സുനില്‍രാജ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് സംഘം ഇയാളെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
ബൈക്കില്‍ കടത്തിയ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്ററില്‍