കൊച്ചി: സ്കൂള്‍ തുറക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ പൂര്‍ണമാകാതെ പാഠപുസ്തകങ്ങളുടെ അച്ചടി. കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റിയില്‍ 80 ശതമാനം പാഠപുസ്തകങ്ങളും 20 ശതമാനം ആക്ടിവിറ്റി പുസ്തകങ്ങളുമാണ് അച്ചടിക്കുന്നത്. എന്നാല്‍ 60 ശതമാനം പാഠപുസ്തകങ്ങളുടെ അച്ചടിമാത്രമാണ് പൂര്‍ത്തിയായിരിക്കുന്നത്. 20 ശതമാന ത്തിന്‍റെ കവര്‍ പേജിന്‍റെ അച്ചടി ഇനിയും പൂര്‍ത്തിയാകാനുണ്ട്. സംസ്ഥാനത്തൊട്ടാകെയുള്ള സ്കൂളുകളിലേക്കായി വര്‍ക്ക് ബുക്ക് ഉള്‍പ്പെടെ മൂന്ന് കോടി 57 ലക്ഷം പുസ്തകങ്ങളാണ് ആവശ്യമായി വരുന്നത്. ആക്ടിവിറ്റി പുസ്തകങ്ങളുടെ അച്ചടി ഇനിയും ആരംഭിച്ചിട്ടില്ല.
ബൈന്‍ഡിങ്ങിനുള്ള പേപ്പര്‍ എത്താത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് പറയുന്നത്. കഴിഞ്ഞദിവസം ഒരു ലോഡ് പേപ്പര്‍ എത്തിയിരുന്നു, എട്ട് ലക്ഷം പുസ്തകങ്ങളുടെ കവര്‍ മാത്രമാണ് ഒരു ലോഡ് പേപ്പറില്‍ നിന്ന് അടിക്കാന്‍ കഴിയുന്നത്. 71.4ലക്ഷം പുസ്തകങ്ങള്‍ ഇനിയും അടിക്കാനുണ്ട്. ഉള്‍ പേജുകള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. പിണറായി സര്‍ക്കാര്‍ കെ.ബി.പി.എസിന് പേപ്പര്‍ എത്തിക്കാന്‍ വൈകിയതിനാലാണ് അച്ചടി വൈകിയതെന്നാണ് പറയുന്നത്. ലോട്ടറി, പുസ്തകം തുടങ്ങിയവ അച്ചടിച്ചതില്‍ 300കോടിയോളം രൂപ സര്‍ക്കാര്‍ നല്‍കാനുണ്ടത്രെ. അതേസമയം അച്ചടി പുരോഗമിക്കുകയാണന്നും നാലു ദിവസത്തിനകം ജൂണ്‍ ഒന്നിന് ആവശ്യമുള്ള മുഴുവന്‍ പുസ്തകങ്ങളും തയാറാകുമെന്നും കെ.ബി.പി.എസ് മാനേജിങ് ഡയറക്ടര്‍ സുനില്‍ ചാക്കോ പറഞ്ഞു. 20 ശതമാനത്തോളം ആക്ടിവിറ്റി ബുക്കുകളാണ് അടിക്കാനുള്ളത്. അത് ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലേക്കാണ് ആവശ്യം വരുന്നത്. പാഠപുസ്തകങ്ങളുടെ അകത്തെ പേജുകള്‍ തയാറായിരിക്കുകയാണ്, ബൈന്‍ ഡിങ്ങ് പ്രവൃത്തികള്‍ ഉടന്‍ പൂര്‍ ത്തിയാക്കും. ഒരാഴ്ചയ്ക്കകം സ്കൂള്‍ സൊസൈറ്റികളിലെത്തുമെ ന്നും അദ്ദേഹം വ്യക്തമാക്കി. ഇടയ്ക്ക് കവര്‍ പേജിന്‍റെ ഷോട്ടേജ് ഉണ്ടായിരുന്നെന്നും ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. നേരിട്ട് ഓരോ ഉപജില്ലാ ആസ്ഥാനത്ത് എത്തിച്ച് സൊസൈറ്റി വഴിയാണ് പാഠപുസ്തകങ്ങള്‍ സ്കൂളുകളിലെത്തുക. പുതിയ ക്ലാസിലെത്തുമ്പോള്‍ പാഠപുസ്തകം ലഭിക്കുമോ എന്ന ആശങ്കയും വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ഉണ്ട്.