കഞ്ചാവ് നിറച്ച ബീഡി വലിച്ചതിന് പിടിയില്‍

കാഞ്ഞങ്ങാട്:കഞ്ചാവ് നിറച്ച ബീഡി വലിച്ചതിന് യുവാവിനെ ഹോസ്ദുര്‍ഗ് പോലീസ് പിടികൂടി. ഇന്നലെ രാവിലെ അജാനൂര്‍ ഇട്ടമ്മലിലെ കെ എന്‍ എച്ച് ക്വാര്‍ട്ടേഴ്സില്‍ വെച്ചാണ് കഞ്ചാവ് നിറച്ച ബീഡി വലിക്കുന്നതിനിടെ ഇട്ടമ്മല്‍ കെ എച്ച് എം ക്വാര്‍ട്ടേഴ്സിലെ സാവിത്രിയുടെ മകന്‍ കെ സനലിനെ (34) ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ പി ഷൈന്‍ പിടികൂടിയത്.