രാജപുരം: ഭാര്യയെ സ്കൂളിലേക്ക് ബസില്‍ കയറ്റിവിട്ട ശേഷം തിരിച്ചു വീട്ടിലെത്തിയ ഭര്‍ത്താവ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു. പനത്തടി തച്ചാറക്കടവിലെ ശങ്കര്‍ ബേക്കറി ആന്റ് കൂള്‍ ബാര്‍ ഉടമയും സാമൂഹ്യ സന്നദ്ധ പൊതു പ്രവര്‍ത്തകനുമായ കെ.എന്‍.വേണുവാണ് (52)ഇന്നുരാവിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. വീടിന്റെ ഒന്നാം നിലയില്‍ കയറിയ പിതാവിനെ കാണാതായതിനെത്തുടര്‍ന്ന് മകള്‍ നടത്തിയ അന്വേഷണത്തിലാണ് പിതാവിനെ മുറിക്കുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ പനത്തടി യൂണിറ്റ് പ്രസിഡന്റ്, ബളാന്തോട് സ്കൂള്‍ മുന്‍ പി എ പ്രസിഡന്റ്, കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബ് ഭാരവാഹി തുടങ്ങി വിവിധ മേഖലകളില്‍ സജീവമായിരുന്നു. പരേതനായ നാരായണ പൊതു വാളാണ് പിതാവ്. മാതാവ്: തമ്പായി. കാഞ്ഞങ്ങാട് അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ അധ്യാപിക സരിതയാണ് ഭാര്യ. മക്കള്‍: ശങ്കര്‍, അഞ്ജന. അധ്യയന വര്‍ഷമാരംഭിക്കുന്ന ഇന്നു രാവിലെ ഭാര്യയെ വീട്ടില്‍നിന്ന് കാറില്‍ പനത്തടി ബസ് സ്റ്റോപ്പിലെത്തിച്ച് സ്കൂളിലേക്ക് യാത്രയയച്ച ശേഷമായിരുന്നു സംഭവം.
കൂള്‍ബാര്‍ ഉടമ തൂങ്ങിമരിച്ചു