16 കാരന് ലൈംഗീകപീഡനം: യുവതിക്കെതിരെ കേസ്

ഉദുമ: പോക്സോ കേസില്‍ പ്രതിയായ 16കാരനെ പലവട്ടം ലൈംഗിക പീഡനത്തിനിരയാക്കിയ യുവതിക്കെതിരെ മേല്‍പറമ്പ് പോലീസ് കേസെടുത്തു. പെരുമ്പള സ്വദേശിനിയായ യുവതിക്കെതിരെയാണ് കേസ്. 2023 ല്‍ 16 വയസുള്ളപ്പോഴാണ് ഓട്ടോറിക്ഷയില്‍ വെച്ചും യുവതിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ വെച്ചും തിരൂരിലേക്കുള്ള തീവണ്ടി യാത്രക്കിടയിലും യുവതി തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയതെന്ന് പരാതിക്കാരന്‍ പറയുന്നു. ഒരു പോക്സോ കേസില്‍ പ്രതിയായി റിമാന്‍റില്‍ കഴിയുന്ന പരാതിക്കാരനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമ്പോഴാണ് പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് പരാതിക്കാരനെ യുവതി ലൈംഗീകപീഡനത്തിനിരയാക്കിയ വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്നാണ് യുവതിക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുത്തത്.