മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു

വെള്ളരിക്കുണ്ട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന 22കാരി മരിച്ചു. കടുമേനി പട്ടേങ്ങാനത്തെ പാപ്പിനിവീട്ടില്‍ രവിയുടെ മകള്‍ പി ആര്‍ രഞ്ജിമയാണ് (22) മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്നലെ രാത്രിയിലാണ് മരണം. നാല് ദിവസം മുമ്പാണ് മഞ്ഞപ്പിത്തം ബാധിച്ച് പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനാല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിലേക്ക് മാറ്റുകയായിരുന്നു. ടെക്സ്റ്റൈല്‍ ജീവനക്കാരിയായിരുന്നു. മാതാവ്: ഓമന. സഹോദരങ്ങള്‍: രമ്യ, രഞ്ജു, രമിത, രാഹുല്‍.