കാര്‍ ഷെഡ്ഡില്‍ നിന്നും രണ്ടു ചാക്ക് അടക്ക മോഷണം പോയി

ബദിയടുക്ക: കാര്‍ ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന രണ്ട് ചാക്ക് പൊളിച്ച അടക്ക മോഷണം പോയതായി പരാതി. നീര്‍ച്ചാല്‍ പെര്‍ഡാല നാലാപ്പാട് ഹൗസ് മൊയ്തീന്‍ കുട്ടിയുടെ മകന്‍ അബ്ദുല്‍ ഇര്‍ഷാദിന്‍റെ (36) വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ നിന്നാണ് കഴിഞ്ഞമാസം 28 നും 29നും ഇടയിലുള്ള ഏതോ സമയത്ത് അടക്ക മോഷണം പോയത്. ഏകദേശം മുപ്പതിനായിരം രൂപ വിലവരുന്ന അടക്കയാണ് മോഷണം പോയതായി പരാതിയില്‍ പറയുന്നത്.പരാതിയുടെ അടിസ്ഥാനത്തില്‍ ബദിയടുക്ക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.