ബേഡകം: കോഴിഫാം ഉടമയും മുന്‍ സിപിഐ ലോക്കല്‍ സെക്രട്ടറിയും പൊതുപ്രവര്‍ത്തകനുമായ മധ്യവയസ്കന്‍ കോഴി ഫാമിനകത്ത് തൂങ്ങി മരിച്ചു. മുന്നാട് കൊല്ലംപണയിലെ പരേതനായ മുത്തുമണിയാണിയുടെ മകന്‍ എം.ബാലകൃഷ്ണനാണ് (62) വീടിന് സമീപമുള്ള സ്വന്തം കോഴി ഫാമില്‍ ഫാമിന്‍റെ മേല്‍ക്കൂരയില്‍ ഷീറ്റ് പാകിയ കമ്പിയില്‍ തൂങ്ങി മരിച്ചത്. ബേഡകം പോലീസ് കേസെടുത്തു. മാതാവ്: കാര്‍ത്യായനി. ഭാര്യ: തമ്പായി. മക്കള്‍: ബബിത (തച്ചങ്ങാട് അരവത്ത്), സജിത (പാണ്ടി അടൂര്‍), ബിജിത്ത് (കൊല്ലംപണ). മരുമക്കള്‍: സന്തോഷ്, ജഗന്നാഥന്‍, ബിന്ദു. സഹോദരങ്ങള്‍: ഇന്ദിര, തമ്പായി.
സിപിഐ നേതാവ് കോഴിഫാമില്‍ തൂങ്ങി മരിച്ചു