നിര്യാതയായി

ചോയ്യങ്കോട് : കെ.സി .സരള (മരിയ 64) നിര്യാതയായി. 1999 മുതല്‍ കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തക. 2006-07 വര്‍ഷം കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് വൈസ് ചെയര്‍പേഴ്സണ്‍, പിന്നീട് എഡിഎസ് സെക്രട്ടറി, പ്രസിഡന്‍റ്, തൊഴിലുറപ്പ് മേറ്റ്, കുടുംബശ്രീ വിപണനമേളകള്‍ എന്നീ മേഖലകളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു. നിലവില്‍ തൊഴിലുറപ്പ് ബോര്‍ഡ് നിര്‍മ്മാണ യൂണിറ്റ് പഞ്ചായത്ത്തല ആര്‍ പി, ജില്ലാ മിഷന്‍ ഹോം ഷോപ്പ് മെമ്പര്‍, ജില്ലാ മിഷന്‍ ജീവ ടീം അംഗം, കിനാനൂര്‍ റോഡ് നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഭര്‍ത്താവ് റോയി ചോയ്യങ്കോട്, മകള്‍: അനുപ്രിയ, മരുമകന്‍: ലിജോ (ബന്തടുക്ക).