യുവതിയെ മാനഭംഗപ്പെടുത്തിയ ഇലക്ട്രീഷ്യന്‍ അറസ്റ്റില്‍

നീലേശ്വരം:അവിവാഹിതയായ യുവതിയെ കയറി പിടിച്ച് മാനഭംഗപ്പെടുത്തിയഇലക്ട്രീഷ്യനെതിരെ നീലേശ്വരം എസ് ഐ കെ അജിത അറസ്റ്റ് ചെയ്തു. പള്ളിക്കര കുഞ്ഞിപുളിക്കാലിലെ രമേശനെ(54)യാണ് നീലേശ്വരം എസ്.ഐ കെ അജിത അറസ്റ്റ് ചെയ്തത്. നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം ഹോസ്ദുര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (2) കോടതിയില്‍ ഹാജരാക്കിയ രമേശനെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്താണ് ഇലക്ട്രീഷ്യന്‍ രമേശന്‍ യുവതിയുടെ വീട്ടില്‍ എത്തുകയും ആരുമില്ലെന്ന് മനസ്സിലാക്കി കടന്നുപിടിക്കുകയും ചെയ്തു. എന്നാല്‍ യുവതി ബഹളം വെച്ചപ്പോള്‍ ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങിയോടി. തുടര്‍ന്ന് യുവതി നീലേശ്വരം പോലീസില്‍ പരാതി നല്‍കുകയാരുന്നു. ഇതിനിടയില്‍ പ്രശ്നം ഒതുക്കാന്‍ ശ്രമം നടന്നിരുന്നെങ്കിലും യുവതി പരാതിയില്‍ ഉറച്ചു നിന്നതോടെയാണ് പോലീസ് കേസെടുത്തത്.