പതിനേഴുകാരനെ പീഡിപ്പിച്ച മധ്യവയസ്ക്കന്‍ അറസ്ററില്‍

കാഞ്ഞങ്ങാട്: 17 കാരനെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ 56 കാരനെതിരെ ഹോസ്ദുര്‍ഗ് പോലീസ് പോക്സോ കേസെടുത്ത് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട്, ബാവാ നഗറിലെ അസീസിനെയാണ് (56) ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തത്. ഈ കേസിലെ ഇര നല്‍കിയ മറ്റൊരു പരാതിയില്‍ സിറാജ് എന്നയാള്‍ക്കെതിരെയും ഹൊസ്ദുര്‍ഗ് പോലീസ് പോക്സോ പ്രകാരം മറ്റൊരു കേസെടുത്തിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് പോലീസ് മറ്റു പരാതികളില്‍ മൂന്നു പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.