സ്കൂട്ടര്‍ കത്തിച്ച സംഭവം; അന്വേഷണം ഊര്‍ജിതമാക്കണമെന്ന് എം പി

നീലേശ്വരം: കരുവാച്ചേരിയില്‍ സി.പി.എം പ്രവര്‍ത്തകന്‍റെ സ്കൂട്ടര്‍ കത്തിനശിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. സ്കൂട്ടര്‍ ഉടമയും സി.പി.എം പ്രവര്‍ത്തകനുമായ ഇട്ടപ്പുറം പ്രകാശന്‍റെ വീട് സന്ദര്‍ശിച്ച ശേഷമാണ് എം.പി ഫോണിലൂടെ ജില്ലാ പൊലീസ് മേധാവിയുമായി ബന്ധപ്പെട്ടത്. നഗരസഭാ കൗണ്‍സിലര്‍മാരായ ഇ. ഷജീര്‍, ഇട്ടപ്പുറം പ്രദീപ് കുമാര്‍ എന്നിവരും എം.പിക്കൊപ്പമുണ്ടായിരുന്നു.

സി.പി.എം പ്രവര്‍ത്തകന്‍റെ സ്കൂട്ടര്‍ കത്തിച്ച സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്തേണ്ടത് പൊലീസിന്‍റെ മാത്രമല്ല, സി.പി.എമ്മിന്‍റെയും ഉത്തരവാദിത്തമാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കഴിഞ്ഞ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്‍റെ ശക്തികേന്ദ്രങ്ങളായ കരുവാച്ചേരി, കൊയാമ്പുറം വാര്‍ഡുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ അട്ടിമറി വിജയം നേടിയിരുന്നു.