ചട്ടഞ്ചാലില്‍ തീപിടുത്തം: പ്ലാസ്റ്റിക് സംഭരണ ശാല കത്തിനശിച്ചു

കാസര്‍കോട്: ചട്ടഞ്ചാലിലെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വന്‍ തീപിടിത്തം. പ്ലാസ്റ്റിക് സംഭരണ ശാല കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. തൊഴിലാളികള്‍ അറിയിച്ചതനുസരിച്ച് കാസര്‍കോട്, കാഞ്ഞങ്ങാട്, കുറ്റിക്കോല്‍ എന്നിവിടങ്ങളില്‍ നിന്ന് 4 യൂണിറ്റ് ഫയര്‍എഞ്ചിനുകള്‍ സ്ഥലത്തെത്തി. രാവിലെ ഏഴുമണിയോടെ പൂര്‍ണ്ണമായും തീയണക്കാനായി. സംഭവസമയത്ത് തൊഴിലാളികള്‍ ആരും ഉണ്ടായിരുന്നില്ല. പ്ലാസ്റ്റിക് സംഭരണ കേന്ദ്രമായതിനാല്‍ വലിയതോതില്‍ പുക പ്രദേശത്ത് പടരുന്നുണ്ട്. ഫാക്ടറിക്ക് അകത്തുകൂടെയാണ് ഗെയില്‍ വാതക പൈപ്പ് ലൈന്‍ കടന്നുപോകുന്നത്. രണ്ട് മീറ്റര്‍ ആഴത്തിലാണ് വാതക പൈപ്പുള്ളത്. തീ നിയന്ത്രണവിധേയമാക്കിയ ശേഷം ഉദ്യോഗസ്ഥര്‍ ഗെയില്‍ വാതക പൈപ്പ് ലൈനിന്‍റെ മുകള്‍ ഭാഗത്ത് പരിശോധന നടത്തി.