ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

ഉദുമ: പാലക്കുന്നില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഉദുമ കോട്ടക്കുന്നിലെ നസീറിന്‍റെ മകന്‍ ലുക്മാന്‍ (22) ആണ് മരിച്ചത്.ഇന്നലെ രാത്രി ഒമ്പത് മണിയോടെ പാലക്കുന്ന് ടൗണിലാണ് അപകടം. കാസര്‍കോട് ഭാഗത്ത് നിന്നും കാഞ്ഞങ്ങാട്ടെക്ക് പോവുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയും അതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന ബൈക്കും കുട്ടിയിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ലുക്ക്മാനെ ഉടന്‍ ആശുപ്ത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്‍ .ലുക്ക്മാന്‍ ജിംനേഷ്യം സെന്‍ററില്‍ പോയി വരുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്.മംഗളൂരു ശ്രീദേവി കോളേജില്‍ ഒന്നാം വര്‍ഷ ബി.ബി.എവിദ്യാര്‍ത്ഥിയാണ്.മാതാവ്:റസീന (മൊഗ്രാല്‍ പുത്തൂര്‍).സഹോദരങ്ങള്‍:നൗമാന്‍,സഫ്റാന്‍,ഫാത്തിമ.