കരിന്തളം: കരിന്തളത്ത് ശക്തമായ കാറ്റില്‍ മരം വീണ് വീട് തകര്‍ന്നു. 90 കാരിക്ക് പരിക്ക്. ഇന്നലെ രാത്രി 8 മണിയോടെ വീശിയടിച്ച കാറ്റിലും മഴയിലുമാണ് വീട് തകര്‍ന്നത്. കിനാനൂര്‍ -കരിന്തളം പഞ്ചായത്തിലെ നാന്തിയടുത്താണ് സംഭവം. നാന്തിയടുക്കത്തെ ജാനകിയുടെ മാതാവ് കെ മാണിക്കാണ് (90) പരിക്കേറ്റത്. കെ.ജാനകിയുടെ ഓട് മേഞ്ഞ വീടിന് മുകളിലേക്ക് കൂറ്റന്‍ മരം കടപുഴകി വീഴുകയായിരുന്നു. ഓട് ദേഹത്ത് വീണാണ് വീട്ടിനകത്തുണ്ടായിരുന്ന മാണിക്ക് പരിക്കേറ്റത്. അത്ഭുതകരമായാണ് വീട്ടിലുള്ളവരെല്ലാം രക്ഷപ്പെട്ടത്. നാട്ടുകാര്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ആഞ്ഞടിച്ച കാറ്റില്‍ പഞ്ചായത്തിലെ പല സ്ഥലങ്ങളിലും നാശനഷ്ടങ്ങള്‍ ഉണ്ടായി. റബ്ബര്‍ മരങ്ങളും നിരവധി മറ്റ് മരങ്ങളും കടപുഴകി വീണു. കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് എം.രാജന്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പാറക്കോല്‍ രാജന് മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ തകര്‍ന്ന വീട് സന്ദര്‍ശിച്ചു.
ശക്തമായ കാറ്റില്‍ മരം വീണ് വീട് തകര്‍ന്നു, 90 കാരിക്ക് പരിക്ക്