വീട്ടമ്മ കിണറ്റില്‍ വീണു മരിച്ചു

മടിക്കൈ : മടിക്കൈ ചാളക്കടവില്‍ വീട്ടമ്മ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ചു. ചാളക്കടവ് ആയുര്‍വേദ ആശുപത്രിക്ക് സമീപത്തെ കതിര്‍ക്കോട്ടെ വി ടി കൊട്ടന്‍റെ മകളും ഓട്ടോറിക്ഷ ഡ്രൈവര്‍ സുരേന്ദ്രന്‍റെ ഭാര്യയുമായ സരളയാണ് (46) മരണപ്പെട്ടത്. ഇന്നലെ വൈകീട്ടാണ് സംഭവം. കിണറിന്‍റെ ഒരു ഭാഗം ഇടിഞ്ഞ നിലയിലാണ്. ഏക മകള്‍ രണ്ടാംതരം വിദ്യാര്‍ത്ഥി നി ആവണി. മുളിയാര്‍ കാടകം സ്വദേശിനിയാണ് സരള. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.