നീലേശ്വരം: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നീലേശ്വരത്തെ രണ്ടായി വിഭജിക്കുന്ന മണ്‍പാതക്ക് പകരം ആകാശപാത വേണമെന്ന് ആവശ്യപ്പെട്ട് നഗരസഭ കര്‍മ്മസമിതിയുടെ നേതൃത്വത്തിലുള്ള അനിശ്ചിതകാല സത്യഗ്രഹസമരത്തിന് ഉജ്വല തുടക്കം. നീലേശ്വരം നഗരസഭയുടെ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പി.എം സന്ധ്യയുടെ നേതൃത്വത്തിലാണ് ആദ്യ ദിവസത്തെ സമരം. സന്ധ്യയുടെ അധ്യക്ഷതയില്‍ ഡി സി സി പ്രസിഡന്റ് പി.കെ.ഫൈസല്‍ ഉദ്ഘാടനം ചെയ്തു. മുന്‍ എം പി പി.കരുണാകരന്, മുന്‍ എം എല്‍ എ കെ.പി.സതീശ് ചന്ദ്രന് , ഡി സി സി സെക്രട്ടറി കെ.പി പ്രകാശന്, മുന്‍ നഗരസഭാ ചെയര്മാന് പ്രൊഫകെപി ജയരാജന്, മുസ്ലിം ലീഗ് മുനിസിപ്പല്‍ സെക്രട്ടറി കെ.പി.നസീര്‍ , വ്യാപാരി വ്യവസായി ഏകോപന സമിതി ട്രഷറര്‍ കെ.മുഹമ്മദ് അഷറഫ്, വ്യാപാരിവ്യവസായി സമിതി നേതാവ് കെ.പവിത്രന്, ക്രൈപ്രത്ത് കൃഷ്ണന് നമ്പ്യാര്‍, കെ.വി ചന്ദ്രന്, പി. മനോഹരന്, എല്‍.ബിറഷീദ്, ഇചന്ദ്രവതി, ഭാസ്കരന് ആനച്ചാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. അഡ്ഹോക്ക് കമ്മറ്റി കണ്‍വീനര്‍ ഇ. ഷജീര്‍ സ്വാഗതം പറഞ്ഞു.
ആകാശപാതക്കായി അനിശ്ചിതകാല സമരത്തിന് ഉജ്വല തുടക്കം