നീലേശ്വരം: മഴക്കാലം ആരംഭിച്ചതോടെ റെയില്‍വെ സ്റ്റേഷന്റെ രണ്ടാം ഫ്ളാറ്റ്ഫോമിനും ഫുഡ് കോര്‍പ്പറേഷന്റെ ഗോഡൗണിനും ഇടയില്‍ അഴുക്ക് വെള്ളം തളം കെട്ടി യാത്രക്കാര്‍ക്ക് ദുരിതമാവുന്നു. ലോഡിങ്ങിനിടയില് ഊര്‍ന്നുവീഴുന്ന അരി കെട്ടി കിടക്കുന്ന വെള്ളത്തില്‍ വീണ് ചീഞ്ഞ് നാറുന്നതാണ് കാരണം. ഇതുകൊണ്ട് ഏറെയും ബുദ്ധിമുട്ടുന്നത് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ കാത്ത് നില്ക്കുന്ന യാത്രക്കാരാണ്. വൈകി വരുന്ന ട്രെയിന്‍ കാത്ത് നില്ക്കുന്ന യാത്രക്കാര്‍ക്ക് മൂക്ക് പിടിച്ച് മാത്രമെ നില്ക്കാനാവുകയുള്ളു. രണ്ടാം ഫ്ളാറ്റ്ഫോമിന്റെ ഒരു ഭാഗത്ത് പാര്‍ക്കിംഗ് ഏരിയ പണിതതിനാല്‍ ആ ഭാഗത്തേക്കും വെള്ളം ഒഴുകി പോകാന്‍ ഇടമില്ല. അത് കൊണ്ട് തന്നെ ഗോഡൗണിന്റെ പടിഞ്ഞാറ് ഭാഗത്ത് അഴുക്ക് വെള്ളം കെട്ടിക്കിടക്കുന്നതിന്റെ വിസ്തൃതി കൂടിയിരിക്കയാണ്. അഴുക്ക് വെള്ളം കൂടുന്തോറും ദുര്‍ഗന്ധവും കൂടി വരികയാണ്. ജില്ലയില്‍ വരുമാനത്തില്‍ മൂന്നാം സ്ഥാനത്ത് നില്ക്കുന്ന നീലേശ്വരം റെയില്‍വെ സ്റ്റേഷനില്‍ യാത്രക്കാര്‍ അനുഭവിക്കുന്ന ദുരവസ്ഥക്ക് പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല.
വെള്ളക്കെട്ടില്‍ ദുര്‍ഗന്ധം: ട്രെയിന്‍യാത്രക്കാര്‍ക്ക് ദുരിതം