ബിജെപി പ്രാദേശിക നേതാവ് കുഴഞ്ഞുവീണു മരിച്ചു

ചെറുവത്തൂര്‍: കൃഷിപ്പണിക്കിടെ ബിജെപി പ്രാദേശിക നേതാവ് കുഴഞ്ഞുവീണു മരിച്ചു. പിലിക്കോട് ഗവ. യു.പി. സ്കൂളിന് സമീപത്തെ കെ.ടി.വി മോഹനനാണ്(59) മരിച്ചത്. ഇന്നലെ വീട്ടുപറമ്പില്‍ കപ്പകൃഷിക്ക് കൂന കൂട്ടുന്നതിനിടെ കുഴഞ്ഞുവീണ മോഹനനെ ചെറുവത്തൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബി.ജെ.പി മുന്‍ തൃക്കരിപ്പൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയും രാഷ്ട്രീയ സ്വയം സേവക് പ്രവര്‍ത്തകനുമാണ്. മാവുങ്കാല്‍ കാംപ്കോയില്‍ ചുമട്ടുതൊഴിലാളിയായിരുന്നു. പരേതരായ വി.വി.ചാത്തുവിന്‍റെയും കെ.ടി.വി.പാട്ടിയമ്മയുടെയും മകനാണ്. ഭാര്യ: രുക്മിണി. മക്കള്‍: രാഹുല്‍ (മര്‍ച്ചന്‍റ്റ് നേവി), ആതിര. മരുമകന്‍: രാകേഷ്. സഹോദരി: കെ.ടി.വി.ബാലമണി (മുന്‍ ദിനേശ് ബീഡി തൊഴിലാളി).