കുമ്പള: കാസര്‍കോട് -മംഗലാപുരം റൂട്ടില്‍ ഓടുന്ന ചില കെ എസ് ആര് ടി സി ബസ്സുകളിലെ ജീവനക്കാര്‍ക്ക് ഇപ്പോളും വെളിവു വീണിട്ടില്ലെന്നു പൊതു പ്രവര്ത്തകന് മൂസ അഡ്ക പൊലീസില്‍ പരാതിപ്പെട്ടു. യാത്രക്കാരോടു യുദ്ധ പ്രഖ്യാപനം നടത്തുന്ന ഇത്തരം ജീവനക്കാര്‍ക്കു മൂക്കു കയറിടണമെന്നു പരാതിയില്‍ അദ്ദേഹം പറഞ്ഞു. ശനിയാഴ്ച വൈകിട്ട് സുഹൃത്തുമൊത്തു കുമ്പളയില്‍ നിന്നു മംഗലാപുരത്തേക്കുപോയ എ 0986 ബസ്സില്‍ കയറാന്‍ ശ്രമിക്കുന്നതിനു മുമ്പു ഡോര്‍ അടച്ചു. കൈക്കു പരിക്കേറ്റു. അതിനു തൊട്ടു മുമ്പു കൈക്കുഞ്ഞുമായി ബസിലേക്കു യുവതി കയറിക്കൊണ്ടിരിക്കെ ബസ് മുന്നോട്ടെടുത്തു. ഭാഗ്യം കൊണ്ടു മാത്രമാണ് ദുരന്തം ഒഴിവായത്.ഇതേ ബസ് ബന്തിയോട്ട് നിറുത്തിയപ്പോള്‍ ഒരു സ്ത്രീ ബസ്സില്‍ നിന്ന് ഇറങ്ങിക്കൊണ്ടിരിക്കുമ്പോഴും ബസ്സെടുത്തുവെന്നും പരാതിയില്‍ പറയുന്നു.
ബസ്സ് കണ്ടക്ടര്‍ക്ക് എതിരെ പരാതി