പി.കുഞ്ഞമ്പു അന്തരിച്ചു

കോട്ടപ്പാറ: വാഴക്കോട്ടെ പി.കുഞ്ഞമ്പു മൂളന്‍ വീട് (73) നിര്യാതനായി. ഭാരതത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജനാധിപത്യം അട്ടിമറിച്ചതിനെതിരെ ലോക സംഘര്‍ഷ സമിതിയുടെ നേതൃത്വത്തില്‍ 1975ല്‍ കണ്ണൂരില്‍ നടന്ന സമരത്തില്‍ പങ്കെടുത്ത് മൂന്ന് മാസം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. 1962 മുതല്‍ ജനസംഘ പ്രവര്‍ത്തകനായിരുന്നു. ബി.ജെ.പി വാഴക്കോട് ബൂത്ത് പ്രസിഡന്‍റ്, മടിക്കൈ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ദീര്‍ഘകാലം പ്രവാസിയായിരുന്നു. ഭാര്യ: സാവിത്രി (മണ്ടേങ്ങാനം). മക്കള്‍: ശാലിനി, സതീശന്‍, സന്ദീപ് (ഇരുവരും പ്രവാസികള്‍). മരുമക്കള്‍: നാരായണന്‍ കക്കാണം വീട്, വാഴക്കോട് (ചുമട്ടുതൊഴിലാളി, ഹോസ്ദുര്‍ഗ്), അഖില (പാണത്തൂര്‍), ആതിര (കോടോത്ത്).