കൊട്ടുമ്പുറത്ത് അരയാല്‍ മരം കടപുഴകി വീണു

നീലേശ്വരം: നീലേശ്വരം കൊട്ടുമ്പുറത്ത് വര്‍ഷങ്ങള്‍ പഴക്കമുള്ള അരയാല്‍ മരം കടപുഴകി വീണു. മന്നന്‍പുറത്ത് കാവ് ഭഗവതി ക്ഷേത്രത്തിന്‍റെ ഭാഗമായി പൂരോത്സവത്തിന് എഴുന്നെള്ളിയെത്തുന്നതും ദേവസ്വം ഷോപ്പിംഗ് കോംപ്ലക്സ് നിലനില്‍ക്കുന്നതുമായ സ്ഥലത്തെ ആല്‍മരമാണ് ഇന്നലെ വൈകീട്ട് കനത്തമഴയില്‍ കടപുഴകി വീണത്.