ബദിയടുക്ക: യുവതി കാമുകന്‍റെ കൂടെ ഒളിച്ചോടിയതായി പോലീസില്‍ പരാതി. കുമ്പടാജെ മൗവ്വാറിലെ എം.ഹരീഷയുടെ മകള്‍ വി.ഹര്‍ഷിതയെ (18) കാണാനില്ലെന്ന് സഹോദരി ബദിയടുക്ക പോലീസില്‍ പരാതി നല്‍കി. മുളേളരിയയിലെ ഫാന്‍സി ഷോപ്പില്‍ പോകുന്നുവെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്. പിന്നീട് തിരിച്ചെത്തിയില്ല. ജാല്‍സൂര്‍ പരപ്പ എന്ന സ്ഥലത്ത് താമസിക്കുന്ന അവീന്‍ എന്നയാളുടെ കൂടെ പോയതായി സംശയിക്കുന്നതായി പരാതിയില്‍ പറയുന്നു.
യുവതി കാമുകന്‍റെ കൂടെ ഒളിച്ചോടി