വീട്ടില്‍ നിന്നിറങ്ങിയ 21കാരിയെ കാണാതായി

മഞ്ചേശ്വരം: വീട്ടില്‍നിന്ന് പുറത്തുപോയ 21കാരിയെ കാണാതായതായി പരാതി. കുഞ്ചത്തൂര്‍ ബി.എസ് നഗറിലെ ബാപ്പന്‍ കുഞ്ഞിയുടെ മകള്‍ ഫാത്തിമത്ത് അഫ്രീനയെയാണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ വീട്ടില്‍നിന്ന് പുറത്തുപോയ അഫ്രീന പിന്നീട് തിരിച്ചെത്തിയില്ല. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലും കണ്ടെത്താനാകാതെ വന്നതോടെയാണ് മാതാവ് മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.