ദേശീയപാതയില്‍ വാഹനാപകടം; നാലുപേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: ദേശീയപാതയില്‍ ആറങ്ങാടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു. കാര്‍ യാത്രക്കാരിയായ സ്ത്രീക്ക് വാഹനത്തില്‍ നിന്ന് തെറിച്ചുവീണ് പരിക്കേറ്റു. ഡ്രൈവര്‍ വാഹനത്തില്‍ കുടുങ്ങി. അപകടത്തില്‍ 4 പേര്‍ക്ക് പരിക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം. കാസര്‍കോട് ഭാഗത്ത് നിന്നും നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.മേല്‍പ്പാലം കഴിഞ്ഞുള്ള റോഡ് ജംഗ്ഷനിലാണ് അപകടം. കാര്‍ ഡ്രൈവര്‍ക്ക് റോഡ് മാറിയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. ഫയര്‍ഫോഴ്സ് എത്തുന്നതിനിടെ നാട്ടുകാര്‍ കാറിന്‍റെ ഡോര്‍ പൊളിച്ച് കാറില്‍ കുടുങ്ങിയ ഡ്രൈവറെയും റോഡില്‍ വീണ് കിടന്നിരുന്ന സ്ത്രീയെയും മറ്റൊരു സ്ത്രീയെയും ലോറി ഡ്രൈവറെയും ആശുപത്രിയിലെത്തിച്ചു. കാറിലൊരു കുട്ടിയുമുണ്ടായിരുന്നു.