കൊയിലാണ്ടി സ്വദേശി കാഞ്ഞങ്ങാട്ട് വണ്ടിതട്ടി മരിച്ചു

കാഞ്ഞങ്ങാട്: കോഴിക്കോട് കൊയിലാണ്ടി വെങ്ങലം സ്വദേശി കാഞ്ഞങ്ങാട് ട്രെയിന്‍ തട്ടി മരിച്ചു. കൊയിലാണ്ടി സ്വദേശിയും ഇപ്പോള്‍ പടന്നക്കാട് കുറുന്തൂരില്‍ താമസക്കാരനുമായ വേലായുധന്‍റെ മകന്‍ മനോജാണ് (48) അബദ്ധത്തില്‍ ട്രെയിന്‍ തട്ടി മരണപ്പെട്ടത്. ഇന്നലെ രാത്രി എട്ടുമണിക്കും 9നും ഇടയിലുള്ള സമയത്ത് കുശാല്‍ നഗര്‍ മൂവാരിക്കുണ്ട് റെയില്‍വേ ട്രാക്കിലാണ് അപകടം. ഹോസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്‍റെ സഹോദരന്‍ ഒരു വര്‍ഷം മുമ്പ് കോഴിക്കോട് വെച്ച് ട്രെയിന്‍ തട്ടി മരണപ്പെട്ടിരുന്നു. അപ്പച്ചട്ടികളും കത്തികളും ലൈനില്‍ വില്‍പ്പന നടത്തുന്ന ആളാണ് മനോജ് . ഭാര്യ: കെ.പഞ്ചമി. സഹോദരങ്ങള്‍: മുകുന്ദന്‍, മധു (ഇരുവരും കോഴിക്കോട്), പരേതനായ മുകേഷ്.