ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിച്ചു

നീലേശ്വരം: നീലേശ്വരം മാര്‍ക്കറ്റില്‍ ദേശീയപാതാ സര്‍വ്വീസ് റോഡ് നവീകരണത്തിന്‍റെ ഭാഗമായി ഓവുചാലിന്‍റെ സമീപത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിച്ചു. ഇലക്ട്രിക് പോസ്റ്റ് മാറ്റാതെ ചുറ്റിവളഞ്ഞാണ് ഇവിടെ ഓവുചാല്‍ നിര്‍മ്മിക്കാന്‍ ശ്രമം നടത്തിയത്. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം ജന്മദേശം വാര്‍ത്ത നല്‍കിയിരുന്നു. ഇതോടെയാണ് ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കാന്‍ നടപടിയെടുത്തത്.