കാസര്‍കോട്: ഓട്ടോ ടെമ്പോയില്‍ ജഡ്ജിയുടെ കാര്‍ ഇടിച്ച് കുമ്പള സ്വദേശി മരിച്ചു. പേരാല്‍, പൊട്ടോരിയിലെ കെ.ചന്ദ്രയാണ്(70) മരിച്ചത്. ഇന്നലെ രാവിലെ പത്തര മണിയോടെ കദ്രി പോലീസ് സ്റ്റേഷന് പരിധിയിലെ കരിങ്ങല്പ്പടിയിലാണ് അപകടം. അപകടത്തില്‍ ഓട്ടോ ടെമ്പോയുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. അകത്ത് കുടുങ്ങിയ ചന്ദ്രയെ സാഹസികമായി പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ചന്ദ്ര 48 വര്‍ഷമായി മംഗലാപുരത്തെ കല്‍പ്പന സ്വീറ്റ്സ് സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ശങ്കരി. മക്കള്‍: ശീതള്‍, സരിത, മരുമക്കള്‍: ചന്ദ്രഹാസ, ദിനേശ.
ജഡ്ജിയുടെ കാറിടിച്ച് കുമ്പള സ്വദേശി മരിച്ചു