ഓട്ടോ ഡ്രൈവര്‍ തൂങ്ങിമരിച്ചു

കാസര്‍കോട്: ഓട്ടോ ഡ്രൈവറെ വീടിന്‍റെ സിറ്റൗട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സൂരംബയലിലെ പരേതരായ കൃഷ്ണഗട്ടി-രാധ ദമ്പതികളുടെ മകന്‍ പുരുഷോത്തമ ഗട്ടി(54)യാണ് ജീവനൊടുക്കയിത്. ഇന്ന് രാവിലെ ആറുമണിയോടെ സിറ്റൗട്ടില്‍ ഫാനിന്‍റെ ഹുക്കിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ജില്ലാ സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കുമ്പള പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഭാര്യ: മീനാക്ഷി. മക്കള്‍: ഭരത് രാജ് ഗട്ടി, സൗമ്യ, പരേതനായ സദാനന്ദഗട്ടി. സഹോദരങ്ങള്‍: രാമചന്ദ്രഗട്ടി, പരേതനായ ഗണേഷ് ഗട്ടി.