കാസര്‍കോട്: കാറഡുക്ക മൂടാംകുളത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് ചന്ദനമരം മുറിച്ചു വില്‍പ്പന നടത്താന്‍ ശ്രമിച്ചയാള്‍ മണിക്കൂറുകള്‍ക്കകം വനം വകുപ്പിന്റെ പിടിയിലായി. മുള്ളേരിയ സ്വദേശി കെ എം അശോകനെ(56)യാണ് കാറഡുക്ക സെക്ഷന്‍ ഓഫീസര്‍ കെ എ ബാബുവും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് ചെത്തുമിനിക്കിയെടുത്ത രണ്ട് കിലോ ചന്ദനവും മുറിക്കാന്‍ ഉപയോഗിച്ച ഹാക്സോ ബ്ലേഡും കത്തിയും പിടികൂടി. മുറിച്ചെടുത്ത ചന്ദനം വില്ക്കാന് കൊണ്ടുപോകാനായി ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴാണ് വനം വകുപ്പ് എത്തി ഇയാളെ പിടികൂടിയത്. വ്യാഴാഴ്ച പുലര്‍ച്ചയാണ് ചന്ദനമരം മുറിച്ചതെന്ന് പ്രതി സമ്മതിച്ചു. ഇയാള്‍ നേരത്തെ ഒരു ചന്ദനക്കേസില്‍ തടവ് അനുഭവിച്ചിട്ടുണ്ടെന്ന് വനം വകുപ്പ് അധികൃതര്‍ പറയുന്നു. അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ചന്ദന മോഷ്ടാവ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍