കോഴിക്കോട് : 2025 -26 വര്‍ഷത്തെ ലയണ്‍ ഡിസ്ടിക്ട് 318ഋ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട്, മാഹി ജില്ലകളിലെ എട്ടായിരത്തോളം ലയണ്‍ പ്രവര്‍ത്തകരില്‍ നിന്ന് ലയണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് വി വേണുഗോപാല്‍ അര്‍ഹനായി. കാസര്‍കോട് ജില്ലാ സെക്രട്ടറിയായിരിക്കെ ഏറ്റെടുത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്. ഇദ്ദേഹം കാസര്‍കോട് ലയണ്‍സ് ക്ലബ്ബ് മെമ്പറാണ്. റിട്ടയര്‍ഡ് അധ്യാപകന് എച്ച്. ആര് ഡി പരിശീലകനായി പ്രവര്‍ത്തിച്ചുവരുന്നു. ഭാര്യ ഷീബ ടീച്ചര്‍. മകന് ഡോ. ഷെറി, മകള്‍ ഷാന (എംബിബിഎസ് വിദ്യാര്‍ത്ഥിനി).
വേണുഗോപാലിന് അവാര്‍ഡ്