കാഞ്ഞങ്ങാട്: ഓവുചാലുകളില്‍ മാലിന്യം നിറഞ്ഞതോടെ കനത്തമഴയില്‍ കാഞ്ഞങ്ങാട് നഗരം വെള്ളത്തില്‍ മുങ്ങി. പഴയ ബസ്റ്റാന്റ് പരിസരത്താണ് വന്‍ വെള്ളകെട്ട് ഉണ്ടായിരിക്കുന്നത്. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പേ ഓവുചാലുകള്‍ ശരിയാം വിധം വൃത്തിയാക്കാത്തതാണ് ഈ ദുരിതത്തിന് കാരണമായതെന്ന് ജനങ്ങള്‍ ആരോപിക്കുന്നു. ബസ്റ്റാന്റിലേക്ക് പോകാന്‍ മുട്ടോളം വെള്ളത്തില്‍ നീന്തേണ്ട അവസ്ഥയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ് ഏറെ പ്രയാസം അനുഭവിക്കേണ്ടിവരുന്നത്. കാസര്‍കോട് ഭാഗത്തേക്ക് പോകുന്ന ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തും ഇതേ അവസ്ഥതന്നെയാണ്. നഗരത്തില്‍ പാര്‍ക്ക് ചെയ്ത ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. കാലവര്‍ഷം കൂടുതല്‍ ശക്തിപ്പെടുന്നതോടെ കടകളുടെ അകത്തേക്ക് തന്നെ വെള്ളം കയറുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍. അതുകൊണ്ടുതന്നെ അടിയന്തിരമായും ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നാണ് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.
ഓവുചാലില്‍ മാലിന്യം നിറഞ്ഞു, കാഞ്ഞങ്ങാട് നഗരത്തില്‍ വെള്ളകെട്ട്