സീമ ജി നായര്‍ക്ക് നാദബ്രഹ്മ പുരസ്കാരം

ചെറുപുഴ: വ്യത്യസ്ഥ മേഖലകളില്‍ കഴിവുതെളിയിച്ച കലാപ്രതിഭകള്‍ക്ക് നല്‍കിവരുന്ന നാദബ്രഹ്മ പുരസ്കാരം പ്രശസ്ത ചലച്ചിത്ര താരം സീമ ജി നായര്‍ക്ക്. 15001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങിയ പുരസ്കാരം ഒക്ടോബര്‍ 20 ന് ചൊവ്വാഴ്ച വൈകീട്ട് 3 മണിക്ക് ചെറുപുഴ ജെ എം യു പി സ്കൂളില്‍ നടക്കുന്ന നാദബ്രഹ്മ കലാക്ഷേത്രം 31-മത് വാര്‍ഷികാഘോഷവേദിയില്‍ ചലച്ചിത്ര താരങ്ങളായ ശാന്തകുമാരിയും യവനിക ഗോപാലകൃഷ്ണനും ചേര്‍ന്ന് സമ്മാനിക്കും.