തൃക്കരിപ്പൂര്‍: വീടിനടുത്തുള്ള പുഴയുടെ തീരത്ത് കുഴഞ്ഞുവീണ യുവാവ് ചികിത്സയ്ക്കിടെ മരണപ്പെട്ടു. തൃക്കരിപ്പൂര്‍ കടപ്പുറത്തെ കുനിച്ചീരെ വീട്ടില്‍ പണിക്കറെ ഭാസ്കരന്‍റെ മകന്‍ കെ. രഘുവാണ് (48) മരിച്ചത്. വൈകിട്ട് ആറുമണിക്കും 7 നും ഇടയിലായിരുന്നു സംഭവം. പുഴത്തീരത്ത് കുഴഞ്ഞു വീണ രഘുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചന്തേര പോലീസ് സ്ഥലത്തെത്തി കേസെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി.
പുഴത്തീരത്ത് കുഴഞ്ഞുവീണ 48 കാരന്‍ മരിച്ചു